English  | മലയാളം

പടിഞ്ഞാറേവീട് ശാഖ

സ്ഥാപക പിതാവ് - കൊച്ചെറിയ ഉമ്മുമ്മൻ

1. ഉമ്മുമ്മൻ കൊച്ചെറിയ
2. കൊച്ചു പെണ്ണമ്മ
3. കൊച്ചന്നാമ്മ
4. ഉമ്മുമ്മൻ കുഞ്ഞു നൈനാൻ
5. ഉമ്മുമ്മൻ ഏബ്രഹാം
6. മറിയാമ്മ
7. അച്ചാമ്മ

പോളച്ചിറക്കൽ കൊച്ചെറിയ തരകന്‍റെ മൂത്തമകൻ കൊച്ചെറിയ ഉമ്മുമ്മൻ മാവേലിക്കര വടക്കെത്തലക്കൽ മരിയാമ്മയെ വിവാഹം ചെയ്തത് കൃഷിയും, വ്യാപാരവും മുഖ്യ തൊഴിലാക്കി പോളച്ചിറക്കൽപടിഞ്ഞാറെ വീട്ടിൽ താമസമാക്കി. മറിയാമ്മയുടെ മരണാനന്തരം ആറാട്ടുപുഴ നല്ലൂര് ഏലിയാമ്മയെ രണ്ടാം വിവാഹം കഴിച്ചു. കൊച്ചെറിയ ഉമ്മുമ്മന് മൂന്ന് ആൺമക്കളും നാല് പെൺമക്കളും ഉണ്ടായി.

മൂത്തമകൻ ഉമ്മുമ്മൻ കൊച്ചെറിയ മേപ്രാൽ കണിയന്ത്ര അന്നമ്മയെ വിവാഹം ചെയ്തു. രണ്ടാമത്തെ മകൻ ഉമ്മുമ്മൻ കുഞ്ഞു നൈനാൻ മാവേലിക്കര പാലമൂട്ടിൽ ശോശാമ്മയെ വിവാഹം ചെയ്തു. ഇളയ മകൻ ഉമ്മുമ്മൻ ഏബ്രഹാം കായംകുളത്ത് കാക്കനാട്ട് അന്നമ്മയെ വിവാഹം കഴിച്ചു.

കൊച്ചെറിയ ഉമ്മുമ്മന്‍റെ മൂത്തമകൾ കൊച്ചുപെണ്ണമ്മയെ കൊട്ടാരക്കര ഉമ്മച്ചൻ വിവാഹം കഴിച്ചു. രണ്ടാമത്തെ മകൾ കൊച്ചന്നാമ്മയെ മാവേലിക്കര ചെറുകോൽ ആറ്റുപുറത്ത് മത്തായിച്ചൻ വിവാഹം ചെയ്തു. മൂന്നാമത്തെ മകൾ മറിയാമ്മയെ തുമ്പമൺ മാമ്മൂട്ടിൽ കിഴക്കേതിൽ കറിയാച്ചൻ വിവാഹം കഴിച്ചു. ഇളയമകൾ അച്ചാമ്മയെ ചുനക്കര പടിപ്പുരയ്ക്കൽ മാത്തുക്കുട്ടി വിവാഹം ചെയ്തു.



Shri. P. A Oommen Tharakan
Played a key role in collating information for Kudumbacharithram.