English  | മലയാളം

കുറ്റൂർ ശാഖ

സ്ഥാപക പിതാവ് - പോളച്ചിറക്കൽ കൊച്ചെറിയ കൊച്ചുകോശി

1. കൊച്ചുകോശി കൊച്ചെറിയ
2. പി. കെ കൊച്ചീപ്പൻ തരകൻ
3. കോശി എബ്രഹാം
4. സാറാമ്മ
5. പി. കെ ഉമ്മൻ
6. പി. കെ നൈനാൻ
7. പി. കെ വറുഗീസ്
8. ആച്ചിയമ്മ

പോളച്ചിറക്കൽ കൊച്ചെറിയതാരകന്റെ ഇളയ മകൻ കൊച്ചെറിയ കൊച്ചുകോശി, തിരുവല്ല കുറ്റൂർ കർത്താലിൻ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ മൂത്ത സഹോദരി കൊച്ചിത്താമ്മയെ വിവാഹം ചെയ്തു. അചിരേണ സകുടുംബം ഭാര്യസ്വദേശമായ കുറ്റൂരിൽ ചിറ്റയ്ക്കാട്ടു പോളച്ചിറക്കൽ താമസമാക്കി. സ്വസഹോദരന്മാരുമോത്ത് പുകയില മൊത്തവ്യപാരമായിരുന്നു തൊഴിൽ. 1912-ൽ 76- മത്തെ വയസ്സിൽ നിര്യാതനായി.

കൊച്ചുകോശിക്ക് ആറ് ആൺമക്കളും രണ്ടു പെൺമക്കളും ഉണ്ടായി. മൂത്തമകൻ കൊച്ചുകോശി കൊച്ചെറിയ (കൊച്ചൂഞ്ഞ്) വീയപുരത്ത് ആറ്റുമാലിൽ ഏലിയാമ്മയെ വിവാഹം ചെയ്തു. രണ്ടാമത്തെ മകൻ പി. കെ കൊച്ചീപ്പൻ തരകൻ (കൊച്ചീപ്പച്ചൻ)പുത്തൻകാവ് എഴിക്കകത്ത് ശോശാമ്മയെ വിവാഹം ചെയ്തു. മൂന്നാമത്തെ മകൻ കോശി എബ്രഹാം (കൊച്ചവറാച്ചൻ) എടത്വാ, കാട്ടുംഭാഗത്ത്‌ ഏലിയാമ്മയെ വിവാഹംകഴിച്ചു. നാലാമത്തെ മകൻ പി. കെ ഉമ്മൻ (കൊച്ചുമ്മച്ചൻ) മല്ലപ്പള്ളിൽ വട്ടശ്ശേരിൽ ശോശാമ്മയെ വിവാഹംചെയ്തു. അഞ്ചാമത്തെ മകൻ പി. കെ നൈനാൻവക്കീൽ (കുജ്ഞാനച്ചൻ)പുളിക്കീഴ് തൈകടവിൽ അച്ചാമ്മയെ വിവാഹംകഴിച്ചു. ഇളയ മകൻ പി. കെ വറുഗീസ് (കൊച്ചു കീവച്ചൻ)മാവേലിക്കര പുത്തൻവീട്ടിൽ റാഹേലമ്മയെ വിവാഹംചെയ്തു.

കൊച്ചുകോശിയുടെ മൂത്തമകൾ സാറാമ്മ (കൊച്ചു പെണ്ണമ്മ)യെ മാരാമണ്ണ് പാലക്കുന്നത്ത് തീത്തൂസ് രണ്ടാമൻ തിരുമേനിയുടെ സഹോദരൻ മത്തായിച്ചൻ വിവാഹംചെയ്തു.. ഇളയമകൾ ആച്ചിയമ്മ (കൊച്ചാച്ചിയമ്മ)യെ തിരുവല്ല വെൺപാല ഇലഞ്ഞിമൂട്ടിൽ ചാണ്ടികുഞ്ഞ് വിവാഹംകഴിച്ചു.



Shri. P. A. Koshy
Played a very important role in Kudumbayogam and was the second president of Polachirackal kudumbayogam



Shri. P. M. Cherian Tharakan
Editor of Kudumbacarithram, headmaster of St. Mary’s school in Trivandrum for 16 years and was awarded best teachers national award by the president of India.