English  | മലയാളം

പടിഞ്ഞാറേപ്പുര ശാഖ

സ്ഥാപക പിതാവ് - പോളച്ചിറക്കൽ കൊച്ചുകോശി ചാക്കോച്ചനച്ചൻ

1. ശാമുവൽ ജേക്കബ്
2. മറിയാമ്മ
3. അന്നാമ്മ
4. ജേക്കബ് തരകൻ
5. കോശി തരകൻ

പോളച്ചിറക്കൽ കൊച്ചുകോശി തരകന്റെ മൂത്തമകൻ ചാക്കോച്ചനച്ചൻ വിപുലമായ തോതിൽ കൃഷി വ്യാപാരാദികളിൽ ഏർപ്പെട്ടു തഴകര പോളച്ചിറക്കൽ പടിഞ്ഞാറെപ്പുരയിൽ താമസമാക്കി. ചാക്കോച്ചനച്ചൻ ഇരവിപേരൂർ ശങ്കരമംഗലത്ത് ആച്ചിയമ്മയെ വിവാഹംചെയ്തു. ഈ ദമ്പതികൾക്ക് മൂന്നു ആൺമക്കളും രണ്ടു പെൺമക്കളും ജനിച്ചു.

മൂത്തമകൻ ശാമുവൽ ജേക്കബ് (ശമുവേൽ കുഞ്ഞ്) എടത്വാ കറുകേൽ സാറാമ്മയെ വിവാഹംചെയ്തു. രണ്ടാമത്തെ മകൻ ജേക്കബ് തരകൻ (പാപ്പിയച്ചൻ) പുത്തൻകാവ് ആയിരൂക്കുഴിയിൽ അന്നമ്മയെ വിവാഹംകഴിച്ചു. ഇളയ മകൻ കോശി തരകൻ (ഉണ്ണുണ്ണി) അവിവാഹിത നായിരുന്നു.

ചാക്കോച്ചനച്ചന്‍റെ മൂത്തമകൾ മറിയാമ്മയെ പൂവത്തൂർ കയ്യാലയ്ക്കത്ത് കെ. വി മാത്തൻമാസ്റ്റർ വിവാഹംചെയ്തു. ഇളയമകൾ അന്നമ്മയെ പറമ്പിൽ മാളിയേക്കൽ തര്യൻ വിവാഹംചെയ്തു



Shri. Jacob J. Tharakan, Mrs. Annamma Jacob
Played a key role in collating information for Kudumbacharithram.