English  | മലയാളം

കിഴക്കേവീട് ശാഖ

സ്ഥാപക പിതാവ് - കുജ്ഞാന ഉമ്മുമ്മൻ (വല്യേപ്പൻ)

കുജ്ഞാനാതരകന്റെ ഏകമകൻ കുജ്ഞാന ഉമ്മുമ്മൻ പോളച്ചിറക്കൽ കിഴക്കേ വീട്ടിൽ താമസമാക്കി. വല്യേപ്പൻഎന്നും കെട്ടിലപ്പൻ എന്നും ഇദ്ദേഹത്ത വിളിച്ചിരുന്നു. കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന പോളച്ചിറക്കൽ കുടുംബത്തിലെ കാരണവനും കുടുംബനാഥാനുമായിരുന്നു വല്യേപ്പൻ. പിതൃ സഹോദരപുത്രന്മാരോട് ചേർന്നു അതിവിപുലമായതോതിൽ കൊല്ലം, കോട്ടയം ഡിസ്ട്രിക്ടിലെ കറപ്പ്, പുകയില കറാൽകുത്തക വ്യാപാരം നടത്തി. പോളച്ചിറക്കൽ കുടുംബം സാമ്പത്തികമായി അതിന്റെ പ്രശസ്തിയുടെ പാരമ്യത്തിൽ എത്തിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. കുടുംബത്തിൽ അന്തച്ഛീദ്രം ആരാഭിച്ചതും തന്നിമിത്തം കുടുംബം ക്ഷയോന്മുഖമാകുവാൻ തുടങ്ങിയതും ഇദ്ദേഹത്തിന്റെ കാലത്തു തന്നെയായിരുന്നു. തന്റെ ജീവിതാന്ത്യംവരെയും ഉഗ്രപ്രതാപിയായി തന്നെ വല്യേപ്പൻ ജീവിച്ചു. വല്യേപ്പൻ മാവേലിക്കര വടക്കേത്തലക്കൽ നിന്നും വിവാഹം കഴിച്ചു. വല്യേപ്പന് ഉമ്മുമ്മൻ കുജ്ഞാന (വല്യച്ചായൻ) എന്ന ഏക മകൻ മാത്രമെ ഉണ്ടായിരുന്നുള്ളു.



Leading institutional builder who rebuilt Sabarimala and was awarded Keerthi Mudra by Srimoolam Thirunal Maharaj



Shri. P. C. Koshy
First president of Polachirackal kudumbayogam and longest serving trustee of Mar Thoma Sabha