English  | മലയാളം

ചെറിയനാട് ശാഖ

സ്ഥാപക പിതാവ് - പോളച്ചിറക്കൽ കൊച്ചെറിയ കൊച്ചിട്ടി

1. സാറമ്മ (കൊച്ചുപെണ്ണ് )
2. കൊച്ചിട്ടി കൊച്ചെറിയ
3. ചാച്ചിയമ്മ
4. കൊച്ചിട്ടി കൊച്ചുവർക്കി
5. മറിയാമ്മ
6. കൊച്ചിട്ടി കുഞ്ഞുനൈനാൻ
7. ഏലിയാമ്മ
8. കൊച്ചിട്ടി ഉമ്മുമ്മൻ

പോളച്ചിറക്കൽ കൊച്ചെറിയ തരകന്റെ രണ്ടാമത്തെ മകൻ കൊച്ചെറിയ കൊച്ചിട്ടി, ഇറവിപേരൂർ ശങ്കരമംഗലത്ത് അച്ചിയമ്മയെ വിവാഹം ചെയ്തു.  പുകയില മൊത്തവ്യപരവും കൃഷിയുമായിരുന്നു മുഖ്യ തൊഴിൽ.  വ്യാപാരാർത്ഥം ചെറിയനാട് ചുങ്കപ്ലാവു നിൽക്കുന്നതിൽ താമസമാക്കി.  അചിരേണ വ്യാപാരത്തിന്റെ കൂടുതൽ സൗകര്യത്തിനായി തുമ്പോൺ തോട്ടത്തിലേക്കു താമസം മാറ്റി.  ഈ ദമ്പതികൾക്ക്  നാല് ആൺമക്കളും നാല് പെൺമക്കളും ഉണ്ടായി.

     മൂത്തമകൻ കൊച്ചിട്ടി കൊച്ചെറിയ ആയിരുക്കുഴിയിൽ ഏലിയാമ്മയെ വിവാഹം ചെയ്തു. രണ്ടാമത്തെ മകൻ കൊച്ചിട്ടി കൊച്ചുവർക്കി നാക്കോലക്കൽ കാങ്കാലിൽ അക്കാമ്മയെ വിവാഹംകഴിച്ചു.  മൂന്നാമത്തെ മകൻ കൊച്ചിട്ടി കുഞ്ഞുനൈനാൻ കോട്ടയത്ത്‌ കരയോരത്ത് അക്കാമ്മയെ വിവാഹം ചെയ്തു.  ഇളയമകൻ കൊച്ചിട്ടി ഉമ്മുമ്മൻ തിരുവല്ല പുളിമൂട്ടിൽ ആച്ചികുഞ്ഞിനെ ആദ്യവിവാഹവും തലവടി അമിച്ചക്കരി തൊട്ടയ്ക്കാട്ട് അന്നമ്മയെ രണ്ടാം വിവാഹവും ചെയ്തു.

          കൊച്ചെറിയ കൊച്ചിട്ടിയുടെ മൂത്തമകൾ സാറാമ്മ (കൊച്ചുപെണ്ണമ്മ) യെ കാരയ്ക്കൽ മൂലമണ്ണിൽ വറുഗീസ് വിവാഹം കഴിച്ചു.  രണ്ടാമത്തെ മകൾ ചാച്ചിയമ്മയെ കോട്ടയം കാഞ്ഞിരത്തിൽ കുര്യാച്ചൻ വിവാഹവും ചെയ്തു.  മൂന്നാമത്തെ മകൾ മാറിയാമ്മയെ വീയപുരത്ത് പുള്ളിപ്പടവിൽ തേവേരിൽ ചാണ്ടപിള്ള കല്യാണംകഴിച്ചു.  ഇളയ മകൾ ഏലിയാമ്മയെ നിരണം കുറിച്ചിയത്ത് വട്ടടിയിൽ കോരുള ഇട്ടിയവിരാ വിവാഹവും ചെയ്തു.

     കൊച്ചെറിയ കൊച്ചിട്ടിയുടെആൺമക്കൾ- കൊച്ചിട്ടി കൊച്ചെറിയ, കൊച്ചിട്ടി കൊച്ചുവർക്കി, കൊച്ചിട്ടി കുഞ്ഞുനൈനാൻ, കൊച്ചിട്ടി ഉമ്മുമ്മൻ എന്നിവർ യഥാക്രമം തുമ്പോൺ തോട്ടത്തിൽ, പുത്തൻപുരയ്ക്കൽ, മഠത്തിലേത്ത് ചുങ്കപ്ലാവു നിൽക്കുന്നതിൽ, എന്നിവിടങ്ങളിൽ താമസമാക്കി.  കൊച്ചെറിയ കൊച്ചിട്ടി 72- മത്തെ വയസ്സിൽ നിര്യാതനായി.



Shri. A. Cherian Polachirackal
Fourth president of Polachirackal kudumbayogam and was the principal of Peet Memorial College, Mavelikara