English  | മലയാളം

ആന്നിയിൽ ശാഖ

സ്ഥാപക പിതാവ് - പോളച്ചിറക്കൽ കൊച്ചെറിയ നൈനാൻ

1. ഗീവറുഗീസ്തരകൻ (മൂത്തകുഞ്ഞ്)
2. ചെറിയാൻതരകൻ (പാപ്പിയച്ചൻ)
3. ഉമ്മൻതരകൻ (കൊച്ചുമ്മൻ)
4. ഫാ: പി. സി നൈനാൻ (വീട്ടിനാലച്ചൻ)
5. മാത്തുണ്ണിതരകൻ (കൊച്ചുകുഞ്ഞ്)
6. അന്നമ്മ
7. മറിയമ്മ

പോളച്ചിറക്കൽ കൊച്ചെറിയതരകന്റെ മൂന്നാമത്തെ മകൻ കൊച്ചെറിയ കുഞ്ഞുനൈനാൻ, കറ്റാനത്ത് ആന്നിയിൽ വിശ്രുതനായ കുഞ്ഞുമാത്തുണ്ണിതരകന്റെ മകൾ ആച്ചിയമ്മയെ വിവാഹം ചെയ്തു. കൃഷി, വ്യാപാരം തൊഴിലാക്കി കറ്റാനത്ത് ആന്നിയിൽ താമസമാക്കി. കുഞ്ഞുനൈനാൻ ആച്ചിയമ്മ ദമ്പതികൾക്ക് അഞ്ച് ആണ്മക്കളും രണ്ടു പെൺമക്കളും ഉൾപ്പെടെ ഏഴു സന്താനങ്ങൾ ഉണ്ടായി.

മൂത്തമകൻ 1. ഗീവറുഗീസ്തരകൻ (മൂത്തകുഞ്ഞ്) ഇരവിപേരൂർ ശങ്കരമംഗലത്ത് ആച്ചിയമ്മയെ വിവാഹം ചെയ്തു. രണ്ടാമത്തെ മകൻ ചെറിയാൻതരകൻ (പാപ്പിയച്ചൻ) ചാത്തന്നൂർ മഞ്ചാടിവിളാകത്ത് മറിയാമ്മയെ വിവാഹം ചെയ്തു. മൂന്നാമത്തെ മകൻ ഉമ്മൻതരകൻ (കൊച്ചുമ്മൻ) ആയിരൂർ കുരുടാമണ്ണിൽ അക്കാമ്മയെ വിവാഹം ചെയ്തു. നാലാമത്തെ മകൻ ഫാ: പി. സി നൈനാൻ (വീട്ടിനാലച്ചൻ) മാവേലിക്കര വഴുവാടിയിൽ വീട്ടിനാൽ പണിക്കരുടെ മകൾ ശോശാമ്മയെ വിവാഹംകഴിച്ചു. അഞ്ചാമത്തെ മകൻ മാത്തുണ്ണിതരകൻ (കൊച്ചുകുഞ്ഞ്) മാവേലിക്കരയ്ക്കടുത്തുള്ള ഞാറയ്ക്കാട്ടു കുടുംബത്തിൽ സാറാമ്മയെ വിവാഹം ചെയ്തു.

കൊച്ചെറിയകുഞ്ഞുനൈനാന്റെ മൂത്തമകൾ അന്നമ്മയെ കായംകുളത്ത് പൊൻവാണിഭത്തിൽ ഇടിചാണ്ടി വിവാഹം ചെയ്തു. അന്നമ്മയുടെ മകളായിരുന്നു ബഥനി സന്യാസിസമൂഹത്തിലെ മരിച്ചുപോയ മദർ ഹൂബാ SIC. ഇളയ മകൾ മരിയാമ്മയെ ഇരവിപേരൂർ തൈപറമ്പിൽ റ്റി. ഒ ഉമ്മൻ വിവാഹം ചെയ്തു.



This is a 90 year old family house which is still existing


Rev. Dr. Ninan Tharakan

Played a vital role in the formation of Kudumbayogam and collection of historical information for Kudumbacharitram. He is one of the past presidents of the Kudumbayogam and was also the principal of St.John's College, Anchal.