English  | മലയാളം

കുമ്പത്തിട്ടയിൽ ശാഖ

സ്ഥാപക പിതാവ് - പോളച്ചിറക്കൽ കൊച്ചുകോശി കിരിയാച്ചനച്ചൻ

1. പി. കെ കോശി വക്കീൽ
2. കൊച്ചുമാമ്മച്ചൻ
3. ഉമ്മച്ചൻ
4. പി. കെ മാത്തൻ
5. മറിയാമ്മ
6. പി. കെ ജേക്കബ് കശ്ശിശ്ശാ
7. പി. കെ പൌലൂസ്
8. കുട്ടിയമ്മമ

പോളച്ചിറക്കൽ കൊച്ചുകോശി തരകന്റെ ഇളയമകൻ കിരിയാച്ചനച്ചൻ, തിരുവല്ല ചാലകുഴിയിൽ പൌലോച്ചന്റെ സഹോദരി മറിയാമ്മയെ വിവാഹംകഴിച്ചു. സഹോദരന്മാരോടൊത്ത് കൃഷിവൃത്തി സ്വീകരിച്ച് തഴകര കുമ്പത്തിളയിൽ താമസിച്ചു. ഈ ദമ്പതികൾക്ക് ആറ് ആൺമക്കളും രണ്ടു പെൺമക്കളും ജനിച്ചു.

മൂത്തമകൻ പി. കെ കോശി വക്കീൽ (കുഞ്ഞ്) മാവേലിക്കര ചെറുകോൽ പുത്തൻപുരയ്‌ക്കൽ സാറാമ്മയെ വിവാഹംചെയ്തു. രണ്ടാമത്തെ മകൻ കൊച്ചുമാമ്മച്ചൻ ആടൂർ അമ്പിയിൽ മറിയാമ്മയെ വിവാഹംകഴിച്ചു. മൂന്നാമത്തെ മകൻ ഉമ്മച്ചൻ കരുവാറ്റാ പറോപ്പറമ്പിൽ അന്നമ്മയെ വിവാഹംചെയ്തു. നാലാമത്തെ മകൻ പി. കെ മാത്തൻ (മാത്തച്ചൻ) കാർത്തികപ്പള്ളിൽ നടുക്കെവീട്ടിൽ ആച്ചിയമ്മയെ വിവാഹംകഴിച്ചു. അഞ്ചാമത്തെ മകൻ പി. കെ ജേക്കബ് കശ്ശിശ്ശാ അയിരൂർ കുരുടാമണ്ണിൽ പുത്തൻ പുരയ്‌ക്കൽ ഏലിയാമ്മയെ കല്യാണം കഴിച്ചു. ഇളയ മകൻ പി. കെ പൌലൂസ് (ഉണ്ണുണ്ണി) മാവേലിക്കര നാടാവള്ളിൽ ശങ്കരമംഗലത്ത് അന്നമ്മയെ വിവാഹംകഴിച്ചു.

കിരിയാച്ചനച്ചന്റെ മൂത്തമകൾ മറിയാമ്മയെ കായംകുളത്ത് കിളിലേത്തു കൊച്ചുപറമ്പിൽ സ്കരിയാ കത്തനാർ വിവാഹംചെയ്തു. ഇളയമകൾ കുട്ടിയമ്മയെ അയിരൂർ കുരുടാമണ്ണിൽ കുളങ്ങര ചാക്കോച്ചൻ വിവാഹംകഴിച്ചു.



Sri. P. K. Koshy Vakkil
Was known as Mavelikara Valiya Koshy Vakkil and was one of the leading and distinguished advocates of his time. He was a member of Sreemoolam Praja Sabha and was also a legal advisor to Mar Thoma Sabha.



Shri. P. K. Kurian
The third president of Polachirackal kudumbayogam. One of the most known agriculturists in Mavelikara and Secretary of Karshaka Samajam.